മഹാനായ ശൈഖ് മുഹമ്മദ് മുഹ്‌യിദ്ധീൻ ബുഖാരി മാട്ടായ-പട്ടാമ്പി (റ) ഒരു ചെറിയ വിവരണം

🔸🔹🔸🔹🔸🔹🔸🔹🔸

തൃശൂർ ജില്ലയിലെ വടക്ക് പടിഞ്ഞാറ് പെരുമ്പടപ്പ് പുത്തൻപള്ളിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന പുന്നയൂർക്കുളം എന്ന കൊച്ചു ഗ്രാമത്തിലെ പണ്ഡിത കുടുംബമായ പാണ്ടോ ത്തെയിൽ തറവാട്ടിലെ പന്ത്രണ്ട് മക്കളിൽ പതിനൊന്നാമനായ മൊയ്തുണ്ണി മുസ്ല്യാരുടെയും വടക്കേക്കാട് കൗക്കാനപെട്ടി വലിയവളപ്പിൽ പാത്തുണ്ണി (ഫാത്തിമ) ദമ്പതികളുടെയും മകനായി 1907 ആഗസ്റ്റ് 6 ന് മഹാനവർകൾ ജനിച്ചു

ദീനിന്റെ ബാലപാഠം ഉമ്മയിൽ നിന്നും, അമ്മായി കദ്യാമ (ഖദീജ) എന്നവരിൽ നിന്നും അഭ്യസിച്ചതിന്
ശേഷം നാട്ടുകാരിൽ ബഹു ഭൂരിപക്ഷം പേരുടെയും ഉസ്താദായ പുന്നയൂർക്കുളം ബാവു മുസ്ല്യാരുടെ (ന മ ) ഓത്ത്പള്ളിയിലായിരുന്നു തുടർന്നുള്ള പഠനം

ഓത്ത് പള്ളിയിലായിരിക്കെ സഹപാഠികൾ അന്ന് തന്നെ മഹാനവർകളെ ഔലിയ മുഹമ്മദ് എന്നായിരുന്നു വിളിച്ച് പോന്നിരുന്നത്

ബാവ മുസ്ല്യാർക്ക് മഹാനവർകളെ വലിയ ഇഷ്ടമായിരുന്നു

🔅🔅🔅🔅🔅🔅🔅🔅🔅

ഒരിക്കൽ ഉസ്താദ് അലിഫിനെ സംബന്ധിച്ച് പറഞ്ഞു കൊടുത്തപ്പോൾ
മഹാനവർകൾ ഉസ്താദിനോട് അലിഫിന്റെ അർഥം ചോദിച്ച് പോയി

ഉസ്താദിന് അലിഫിന്റെ അർഥം പറഞ്ഞു കൊടുക്കാൻ കഴിയാതെ വന്നപ്പോൾ മഹാനവർകൾ കരയാൻ തുടങ്ങി കൂടെ ഉസ്താതും കരയലായി പിന്നെ

ഒടുവിൽ കരച്ചിൽ നിറുത്താതെ വന്നപ്പോൾ പുന്നയൂർക്കുളം ബാവ മുസ്ല്യാർ (ന മ ) കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി കുട്ടിയേയും കൂട്ടി വീട്ടിലേക്ക് നടന്നു

വീട്ടിലെത്തിയ ഉസ്താദ് വീട്ടുകാരോട് പറഞ്ഞു ഈ
മുഹമ്മദ് എന്നെ അലിഫിന്റെ അർഥം ചോദിച്ച് കരയിപ്പിച്ച് പോയി
എനി ഈ കുട്ടിയെ എനിക്ക് പഠിപ്പിക്കാൻ കഴിയില്ല

വലിയ മഹാനാകുന്നതിന്റെ ലക്ഷണങ്ങൾ ഉസ്താദുമാർ ചെറു പ്രായത്തിൽ തന്നെ കുട്ടിയിൽ കണ്ട് വന്നിരുന്നു

ഏഴാം വയസ്സിൽ മുഹമ്മദ് ഖുർആൻ ഓതി തീർനെന്നും ഞാൻ പഠിപ്പിച്ച കുട്ടികളിൽ ഏറ്റവും എളുപ്പത്തിൽ പഠിച്ചത് നിന്റെ ഉപ്പ മുഹമ്മദാണെന്നും പിന്നീട് ബാവു മുസ്ല്യാരുടെ ഓത്ത് പള്ളിയിൽ പഠിക്കാൻ വന്ന മഹാനവർകളുടെ മൂത്ത മകൾ ഫാത്തിമ എന്നവരോട് പുന്നയൂർക്കുളം ബാവ മുസ്ല്യാർ (ന മ ) എപ്പോഴും പറയുമായിരുന്നത്രേ

📚📚📚📚📚📚📚 📚📚

പുന്നയൂർക്കുളം ഓത്ത് പള്ളിയിലെ പഠനത്തിന് ശേഷം ഉപരി പഠനത്തിനായി പൊന്നാനിയിലും ശേഷം പട്ടാമ്പി പള്ളിയിൽ സൂഫി വാര്യരായ കാരക്കാട് അബൂബക്കർ മുസ്ല്യാർ (ന മ ) കരിങ്ങനാട് വീരാവുണ്ണി മുസ്ല്യാർ ( ന മ) എന്നിവരുടെ ദർസിൽ പഠനം നടത്തുകയുണ്ടായി

ഒരിക്കൽ കാരക്കാട് അബൂബക്കർ മുസ്ല്യാർ തന്റെ കോളാമ്പി പാത്രം കഴുകി കൊണ്ട് വരാൻ അരുമ ശിഷ്യനോട് ആവശ്യപ്പെട്ടപ്പോൾ ആ കോളാമ്പി പാത്രം ഉസ്താദ് അറിയാതെ മറുകിൽ കൊണ്ട് പോയി കുടിച്ച് മെല്ലെ ഉസ്താദിന്റെ അരികിൽ വെക്കുകയുണ്ടായി

പിന്നീട് ഇതറിഞ്ഞ കാരക്കാട് ഉസ്താദ് മറ്റു ശിഷ്യരോട് പറഞ്ഞുവത്രേ മുഹമ്മദ് നമ്മെ പറ്റിച്ചു കളഞ്ഞു
ഈ വിവരദോഷി തുപ്പിയ കോളാമ്പി പാത്രം മുഹമ്മദ് കുടിച്ചിരിക്കുന്നു

ഉസ്താദുമാർ കിതാബ് ഓതി കൊടുക്കുമ്പോഴെല്ലാം മഹാനവർകൾ കിതാബിൽ നോക്കി കരയാറാണ് പതിവ്

ഒരിക്കൽ ഇത് തുടർന്നപ്പോൾ കരിങ്ങനാട് വീരാവുണ്ണി മുസ്ല്യാർ പറഞ്ഞു മുഹമ്മദേ ഒന്നിരിക്കൽ കരയാതെ കിതാബിൽ നോക്കി വായിക്കുക അല്ലങ്കിൽ കിതാബ് പൂട്ടി ഇരുന്ന് കരയുക രണ്ടും കൂടി ശെരി ആവില്ല

അതിന് ശേഷം ഉസ്താദ്മാരോടെല്ലാം യാത്ര പറഞ്ഞു ഐഹിക സുഖം വെടിഞ്ഞു സുഹിദിലായി കാലങ്ങളോളം കാടുകളിലും മലകളിലും മേടുകളിലുമായി സഞ്ചരിച്ചു കൊണ്ടേ ഇരുന്നു

🎋🎋🍀🍀☘️🌿🌿🌱

ആദ്യ കാലങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലും
കർണാടകയിലെ വിവിധ ഭാഗങ്ങളിലുമായിരുന്നു മഹാനവർകൾ ജീവിത കാലം ചിലവഴിച്ചത്

കണ്ണൂർ ജില്ലയിലെ ഏഴിമല, പൈതൽമല തുടങ്ങിയ മലകളിലും ഗുഹകളിലും തനിച്ചും ശേഷം മുരീദുമാരോട് കൂടെയായും താമസിച്ചിരുന്നു

ആ സമയങ്ങളിലെല്ലാം വിശപ്പടക്കാൻ ഭക്ഷണമാക്കിയത് പച്ചിലകളെയും കായ്കളെയുമായിരുന്നു

കൽക്കത്ത, അജ്മീർ,മുംബൈ,അഹമ്മദാ ബാദ്, ഡൽഹി തുടങ്ങി ഇന്ത്യയിലെ വിവിധ ഭാഗങ്ങൾ ശൈഖവർകൾ ചുറ്റി സഞ്ചരിച്ചിരുന്നു

അവിടെങ്ങളിലെല്ലാം പിന്നീടുള്ള യാത്രകളിൽ ശൈഖവര്കളെ ആളുകൾ കാണുമ്പോൾ ബാബ എന്ന് വിളിച്ച് തടിച്ച് കൂടുമായിരുന്നു

☂️💥☂️💥☂️💥☂️💥☂️💥

ചെറു പ്രായം തൊട്ട് ബുഖാരിയ്യ, രിഫാഇയ്യ, ഖാദിരിയ്യ, ജിസ്ത്തിയ്യ തുങ്ങി ഒട്ടനവധി തൊരീഖത്തുകളുടെ ശൈഖും ധാരാളം ഔലിയാക്കളുടെ കാമിലും മുകമ്മിലുമായ ഖുതുബും ആയിരുന്നു അവിടുന്ന്

ജീവിത കാലത്ത് തന്നെ ആരും അറിയരുതെന്ന് നിഷ്കർഷ പുലർത്തിയിരുന്ന രൂപത്തിലായിരുന്നു മഹാനവർകളുടെ ജീവിതം മുഴുവനും

ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരോട് മഹനവര്കളെ കുറിച്ച് മദ്ഹ് പറയുന്നത് തീരെ ഇഷ്ട്ടപെടാതിരുന്നത് കൊണ്ട് മുരീദുമാരിൽ പലരും ശൈഖവര്കളോട് കൂടെയുണ്ടായിരുന്നപ്പോൾ അനുഭവപെട്ട പല സംഭവങ്ങളും പറയാൻ ഇന്നും ഭയപ്പെടുന്നു

അജ്മീർ ഖാജാ തങ്ങളും മറ്റു നിരവധി മഹാന്മാരും ശൈഖവര്കളെ നേരിട്ടും, സ്വപ്നത്തിലായും കാണിച്ച് കൊടുത്തത് പ്രകാരം ഒട്ടനവധി മുരീദുമാർ ശൈഖവര്കളുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്


കണ്ണൂർ, കാസർകോട് പ്രദേശങ്ങളിൽ ചെങ്കളത്ത് ഔലിയ, ചെങ്ങളായി തങ്ങൾ എന്നിങ്ങനെ വിവിധ പേരുകളിലാണ് മഹാനവർകളെ അറിയപ്പെടുന്നത്

ആ പ്രദേശത്ത്കാർക്ക് സുപരിചിതമായ രീതിയിൽ ധാരാളം ദിക്ക്റ് മജ്ലിസുകൾ മഹാനവർകൾ നടത്തി പോന്നിരുന്നു

ആ ദിക്ക്റ് മജ്ലിസുകളിലൂടെയും പിൻ കാലത്ത് ഒരു പാട് ശിഷ്യ ഗണങ്ങൾ രൂപപ്പെടുകയുണ്ടായി

💦🌟💦🌟🌟🌟💦🌟💦🌟

കണ്ണൂർ ജില്ലയിലെ ചെങ്ങളായി മാടാളന്റകത്ത് തറവാട്ടിൽ താമസിക്കുന്ന കാലത്ത് ഒരുപാട് ആളുകൾ ശൈഖവർകളെ ആദരിക്കാനും ബഹുമാനിക്കാനും തുടങ്ങുകയും ജനപ്രിയത വർധിക്കുകയും ചെയ്തപ്പോൾ

അവിടെയുള്ള ചെറിയൊരു വിഭാഗം പണ്ടിതർ എതിർപ്പുമായി വരികയും അത് പിന്നീട് നാട്ടിൽ ഒരു അഭിപ്രായം ഉടലെടുക്കാൻ കാരണവുമായി

അങ്ങിനെ നാട്ടിലെ പണ്ഡിതരും കാരണവമ്മാരും ചേർന്ന് അതിനൊരു പരിഹാരം കാണാൻ പണ്ഡിത തറവാട്ടിലെ അവസാന വാക്കായ ബഹു: സംശുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാർ (ന മ ) അവർകളെ കണ്ട് നാട്ടിൽ ഉടെലെടുത്ത വിഷയങ്ങളെല്ലാം വിവരിക്കുക ഉണ്ടായി

അങ്ങിനെ ഖുതുബി മുഹമ്മദ് മുസ്ല്യാർ ശൈഖവർകളെ കാണാൻ തീരുമാനിച്ച് ചെങ്ങളായിലേക്ക് വരികയായി

ഒരിക്കൽ പോലും ശൈഖവര്കളോ ഖുതുബി അവര്കളോ പരസ്പരം കാണുകയോ മുമ്പ് പരിചയപെടുകയോ ചെയ്തിരുന്നില്ല

ഖുതുബി അവർകൾ ശൈഖവര്കൾ താമസിക്കുന്ന വീട്ടിലേക്ക് നടന്ന് വരുമ്പോൾ തന്നെ

കിടന്ന കിടത്തത്തിൽ ഖുതുബി അവർകൾ കേൾക്കുന്ന രൂപത്തിൽ ശൈഖ് അവർകൾ ഈണത്തിൽ പാടി തുടങ്ങി

*ഖുതുബി മുഹമ്മദ് ആലിമുൽ മലബാരീ ~~ ഖുതുബു സ്സമാനി മുഹമ്മദുൽ ബുഖാരീ*

കൂട്ടത്തിൽ ഖുതുബി അവർകളെ സംബന്ധിച്ച് ഖുതുബി തങ്ങൾക്ക് മാത്രം അറിയുന്ന കാര്യങ്ങൾ വരെ പാടുകയുണ്ടയി

ഇതെല്ലാം കേട്ടപ്പോൾ തന്നെ ഖുതുബി അവർകൾക്ക് ഏറെ കുറെ ശൈഖവര്കളെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു

പിന്നീട് അവർ തമ്മിൽ അറബിയിൽ ഏറെ നേരം സംസാരിക്കുകയും
ഖുതുബി അവർകൾ ശൈഖവർകളെ അംഗീകരിക്കുകയും ശേഷം ശൈഖവര്കളോട് പറഞ്ഞു
ഞാൻ ഇങ്ങോട്ട് വന്നതല്ല എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതാണ്

അവർ രണ്ട് പേരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും
യാത്ര എല്ലാം പറഞ്ഞു പുറത്തിറങ്ങിയ ശേഷം അവിടെ ചുറ്റുപാടും തടിച്ച് കൂടിയവരോടായി പറഞ്ഞു

നിങ്ങൾ ആരും ശൈഖവർകളെ എതിർക്കാൻ പോവേണ്ടതില്ല
അനുകൂലിക്കുന്നവർ അനൂകുലിക്കട്ടെ അല്ലാത്തവർ വിട്ട് നിൽക്കട്ടെ
ഇത്രയും പറഞ്ഞു ഖുതുബി അവർകൾ അവിടെ നിന്നും യാത്രയായി

ശേഷം ഖുതുബി അവർകൾ ശൈഖവർകളെ ബന്ധപ്പെടുകയും ശൈഖവർകളെ സംബന്ധിച്ഛ് അറബിയിൽ വരികൾ എഴുതുകയും ചെയ്തിട്ടുണ്ട്

✅✅🔴🔴🔵🔵☑️☑️

1933 മുതൽ 1945 വരെ കാസർകോട് ചെങ്കളയിലും

1945 മുതൽ 1970 വരെ ജന്മ നാടായ കൗക്കാനപെട്ടിക്കടുത്ത മുതുവമ്മൽ എന്ന നാട്ടിലും

1968 മുതൽ തന്നെ മാട്ടായയിലേക്കും മലപ്പുറം ജില്ലയിലെ കൊളത്തൂരിലേക്കും പിന്നീട് കുന്നംകുളത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള എരുമപെട്ടിയിലുമായി വഫാത്ത് വരെ മാറി മാറി താമസിച്ച് പോന്നിരുന്നു

മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ് എന്നത് ഇന്ന് ആ നാട്ടുകാരിൽ പലർക്കും അറിയുക പോലുമില്ല

മഖാം നിലകൊള്ളുന്ന പരിസര പ്രദേശത്തുകാർക്ക് ആളുകൾ പറഞ്ഞു കേട്ട വിവരങ്ങൾ അല്ലാതെ അനുഭവം ഉള്ളവർ വളരെ കുറവാണ്താനും അതും വഫാത്തിന് ശേഷം അറിയപെടാതിരിക്കാൻ ഒരു കാരണമായി

🕌🕌🕌 🕌🕌🕌

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത മാട്ടായയിൽ 1977 ൽ ശൈഖവർകൾ ജലാലിയ്യ ജുമാമസ്ജിദ് നിർമിച്ചു

വഫാത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശൈഖവർകൾ മുരീദുമാരെ വിളിച്ച് ഇപ്രകാരം പറഞ്ഞു

നിങ്ങൾ മാട്ടായയിലെ ജലാലിയ്യ ജുമാമസ്ജിദിൽ റബീഉൽ അവ്വൽ 17 ന് ഞായറാഴ്ച്ച ദിക്ക്റ് മജ്ലിസ് തുടങ്ങണം

മുരീദുമാർ ചോദിച്ചു അപ്പോൾ ഉപ്പ വരില്ലേ

ആ സമയം ശൈഖവർകൾ പറഞ്ഞത് അപ്പോഴേക്കും ഞാനും അങ്ങോട്ട് വരുന്നുണ്ട് എന്നായിരുന്നു


പറഞ്ഞത് പ്രകാരം
1982 ഡിസംബർ 25 അഥവാ ഹിജറ 1403 റബീഉൽ അവ്വൽ 9 ശെനിയാഴ്ച്ച വൈകുന്നേരം മഹാനവർകൾ എരുമപ്പെട്ടി വീട്ടിൽ വെച്ച് നമ്മോട് വിട പറയുകയുണ്ടായി

ഡിസംബർ 26 റബീഉൽ അവ്വൽ 10 ഞായറാഴ്ച്ച ശൈഖവർകൾ മുമ്പ് മാട്ടായ മസ്ജിദിന് മുന്നിലായി കാണിച്ച് കൊടുത്ത സ്ഥലത്ത് അന്ത്യ വിശ്രമം കൊള്ളുകയും ചെയ്യുന്നു

📚📚📚📚📚📚📚 📚📚

1960ൽ ശൈഖവർകൾ മുതുവമ്മലിൽ വെച്ച് തന്റെ തൂലിക കൊണ്ട് എഴുതി കോർത്തെടുത്ത
അക രഹസ്യങ്ങൾ അടങ്ങിയ
*റിയാളുൽ മുഹമ്മദിയ്യ* എന്ന സൂഫി ഗ്രന്ധം
ഇന്ന് പണ്ഡിത ലോകം നെഞ്ചിലേറ്റി കഴിഞ്ഞു

1940 കളിൽ കാസർകോട് ചെങ്കളത്ത് താമസിച്ചിരുന്ന കാലത്ത് മുരീദുമാർ ശൈഖവർകളെ കൂടുതൽ അറിയാനും മനസ്സിലാക്കാനും നിരന്തരം അവശ്യപെട്ടപ്പോൾ എഴുതി എടുക്കാൻ പറഞ്ഞത് പ്രകാരം എഴുതി എടുത്ത അറബി മലയാളത്തിലായി 112 വരികളിൽ കോർത്തെടുത്ത *അലിഫ് മാല* ശൈഖവർകളെ മനസ്സിലാക്കുന്നതിന് ഏറെ ഉപകാരപെടും

ഈ അടുത്ത കാലത്ത് ജീവിച്ചിരുന്ന ശൈഖവര്കളെ ഒന്ന് കാണാനോ, മനസ്സിലാക്കാനോ, ദുആ ചെയ്യിപ്പിക്കാനോ ഭാഗ്യം ലഭിച്ചില്ലല്ലോ എന്നോർത്ത് ഇന്നും പണ്ഡിത ലോകം സങ്കടപെട്ട് കൊണ്ടേ ഇരിക്കുന്നു

🔅🔅🔅🔅🔅🔅🔅🔅🔅

ശൈഖവര്കളുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അള്ളാഹു നമ്മെ ഇരു വീട്ടിലും വിജയിക്കുന്ന കൂട്ടത്തിൽ ഉൾപെടുത്തിത്തരട്ടെ ആമീൻ…